മണിപ്പൂര്‍ കത്തുന്നു ഇനിയും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞതിന് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. മണിപ്പൂര്‍ കത്തുന്നു. യുറോപ്യന്‍ പാര്‍ലമെന്റ് ഇന്ത്യയുടെ അഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുന്നു. ഇനിയും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. റഫാലാണ് നരേന്ദ്ര മോദിക്ക് ബാസ്റ്റില്‍ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്നാണ് രാഹുലിന്റെ വിമര്‍ശനം.

നേരത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ 26 റഫാല്‍ വിമാനങ്ങള്‍ക്ക് കൂടി ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫ്രാന്‍സില്‍ ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഒരുപാട് പ്രത്യേകതകളുള്ള അനുഭവങ്ങള്‍ സമ്മാനിച്ചുവെന്നും മോദി പറഞ്ഞിരുന്നു. പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനേയും ഫ്രഞ്ച് ജനതയേയും മോദി നന്ദിയറിയിച്ചു. ഫ്രാന്‍സുമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സമ്മാനിച്ചിരുന്നു. ഇതോടെ മോദി, ഗ്രാന്‍ഡ് ക്രോസ് ഓഫ് ലീജന്‍ ഓഫ് ഓണര്‍ പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മാറുകയും ചെയ്തിരുന്നു. മോദിക്കായി മക്രോണ്‍ നല്‍കിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എല്‍.സി പാലസില്‍ വച്ചായിരുന്നു പുരസ്‌കാരം.

Top