Manipur: Ibobi Singh resigns as CM;

ഇംഫാല്‍: ഒക്രം ഇബോബി സിങ്ങ് മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള നിലവിലെ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നു ഒക്രം ഇബോബി സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇബോബി സിങ് ഞായറാഴ്ച രാത്രി ഗവര്‍ണറെ കണ്ടിരുന്നു. അപ്പോഴാണ് ചട്ടപ്രകാരം രാജി സമര്‍പ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴിയൊരുക്കാന്‍ ഗവര്‍ണര്‍ ഇബോബി സിങ്ങിനോട് ആവശ്യപ്പെട്ടത്.

നേരത്തെ, മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇബോബി സിങ്ങിനെ ഗവര്‍ണര്‍ ക്ഷണിച്ചതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നിട് ഈ വാര്‍ത്ത രാജ്ഭവന്‍ തള്ളിയിരുന്നു.

ശനിയാഴ്ചയ്ക്കു മുന്‍പ് സഭയില്‍ ഭൂരിപക്ഷം തെളിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ ഒക്രം ഇബോബി സിങ്ങിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

Top