മണിപ്പൂര്‍ സംഘര്‍ഷം; റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി, കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അതേ സമയം മണിപ്പൂരിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ കലാപത്തിന് പിന്നില്‍ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതില്‍ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുന്‍ സമരനായിക ഇറോം ഷര്‍മിള ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ വേര്‍തിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷര്‍മിള ആവശ്യപ്പെട്ടു.

 

Top