Manipur CM Biren Singh launches web applications to check corruption

മണിപ്പൂര്‍ : അഴിമതിയെ ചെറുത്ത് സര്‍ക്കാരിന്റെ നല്ല നടത്തിപ്പിനായി പുതിയ വെബ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനസജ്ജമാക്കി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്.

സംസ്ഥാനത്തെ അഴിമതി പരിശോധിക്കുന്നതിനും സര്‍ക്കാര്‍ കാര്യങ്ങളില്‍ ജനങ്ങളുടെ അവലോകനം അറിയിക്കുനതിനുമായി മണിപ്പൂരില്‍ രണ്ട് ആപ്ലിക്കേഷനുകളാണ്‌ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്.

ഗവണ്‍മെന്റ് ഫണ്ട് നല്‍കിയിട്ടുള്ള പദ്ധതികളുടെ സുതാര്യതയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്നതിനും അഴിമതിക്കെതിരായ പരാതികള്‍ സ്വീകരിക്കുന്നതിനും ഈ വെബ്‌സൈറ്റുകള്‍ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു.

ഒരു പദ്ധതിയ്ക്കായി പണം അനുവദിച്ചതു മുതലുള്ള പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ സൈറ്റില്‍ നിക്ഷേപിക്കണം അങ്ങനെ പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top