നിയമസഭയിലെ കയ്യാങ്കളി കേസ്; രണ്ട് മാസത്തിനകം തീര്‍പ്പ് ഉണ്ടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് നീട്ടികൊണ്ട് പോകുന്നതിനെതിരെ ഹൈക്കോടതി. കേസ് നീട്ടികൊണ്ടു പോകുന്നത് ഉചിതം അല്ല. കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ രണ്ട് മാസത്തിനകം തീര്‍പ്പ് ഉണ്ടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

2015ല്‍ ആയിരുന്നു നിയമസഭയിലുണ്ടായ കയ്യാങ്കളിയെത്തുടര്‍ന്ന് എംഎല്‍എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് അവസാനിപ്പിക്കാന്‍ കോടതി അപേക്ഷ നല്‍കി. ഈ അപേക്ഷ നിലനില്‍ക്കുന്നതിനാല്‍ മറ്റു നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കുന്നു എന്നത് കൊണ്ട് കേസ് അനന്തമായി നീട്ടികൊണ്ടു പോകരുതെന്നും ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശിച്ചു.

Top