നിയമസഭയിലെ കയ്യാങ്കളി കേസ്; ഇ.പി ജയരാജനും ജലീലിനും ജാമ്യം

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസില്‍ മന്ത്രിമാരായ ഇ.പി. ജയരാജിനും കെ.ടി. ജലീലിനും ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

കേസിലെ മറ്റ് പ്രതികളായ വി. ശിവന്‍കുട്ടി, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവര്‍ വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു. നവംബര്‍ 12ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ എംഎല്‍എമാരായിരുന്ന ഇ.പി ജയരാജന്‍ കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരേ പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇവര്‍ക്കെതിരായ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികള്‍ തുടരണമെന്നുമുള്ള നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്.

Top