മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ത്സാന്‍സിയുടെ ടീസര്‍ പുറത്തിറങ്ങി

പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന മണികര്‍ണ്ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’യുടെ ടീസര്‍ പുറത്തിറങ്ങി. കങ്കണയുടെ ശക്തമായ പ്രകടനവും അമിതാഭ്ബച്ചന്റെ ശബ്ദ സാന്നിധ്യവും ടീസര്‍ അതീവ മനോഹരമാക്കിയിട്ടുണ്ട്. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയുടെ കഥ പറയുന്ന ‘മണികര്‍ണ്ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും

രാധ കൃഷ്ണ ജഗര്‍ലമുദിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കെ വി വിജേയന്ദ്ര പ്രസാദാണ് സിനിമക്കായി തിരക്കഥയെഴുതുന്നത്. ജിഷ്ണു സെന്‍ഗുപ്ത, സുരേഷ് ഒബര്‍യോ, ഡാനി ദന്‍സോംഗപ്പ, അതുല്‍ കുല്‍ക്കര്‍ണി, അങ്കിത ലോക്ഹാന്‍ഡ, മിസി, ഉനതി ദാവേറ, സീഷാന്‍ അയൂബ്, രാജീവ് കച്ചാരോ, നിഹാര്‍ പാണ്ഡ്യ, കുല്‍ബോഷന്‍ ഖര്‍ബാന്‍ഡ, മനീഷ് വാധ്വാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഝാന്‍സി റാണിയാകാന്‍ കുതിരയോട്ടവും വാള്‍പ്പയറ്റും കങ്കണ പരീശിലിച്ചിരുന്നു.

Top