കങ്കണ റണാവത്തിന്റെ മണികര്‍ണികയുടെ പോസ്റ്റര്‍ സ്വാതന്ത്രദിനത്തില്‍ പുറത്തുവിടും

jhansy-rani-film

ങ്കണ റണാവത്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രം മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സിയുടെ പോസ്റ്റര്‍ സ്വാതന്ത്രദിനത്തില്‍ പുറത്തുവിടും. ജാന്‍സിയുടെ കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിടാന്‍ ഏറ്റവും അനുയോജ്യമായ ദിവസം ഇതു തന്നെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ ടീസര്‍ ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചിത്രത്തിന്റെ ട്രെയിലര്‍ ജാന്‍സി റാണിയുടെ ജന്മദിനമായ നവംബര്‍ 19ന് പുറത്തുവിടും. 2019 ജനുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നാഷണല്‍ അവാര്‍ഡ് ജേതാവ് ക്രിഷ് ആണ് കങ്കണ ചിത്രത്തിന്റെ സംവിധായകന്‍. അങ്കിത ലോഖണ്ട, ജിഷ് സെങ്കുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്രോയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top