‘മണികര്‍ണിക’; ചിത്രത്തിനെ എതിര്‍ത്തിട്ടില്ലെന്ന് കര്‍ണികസേന, വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം

ന്യൂഡല്‍ഹി: കങ്കണ റണൗത്ത് നായികയായി എത്തുന്ന പുതിയ ചിത്രം ‘മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന് എതിര് നിന്നിട്ടില്ലെന്ന് കര്‍ണിസേന. സംഘടനയുടെ നേതാവ് ഡോ. ഹിമാന്‍ഷുവാണ് ചിത്രത്തിനെ എതിര്‍ക്കുന്നില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കര്‍ണ്ണിസേനയുടെ പേര് ചിലര്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ഉയരുന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

‘മണികര്‍ണിക’ യ്‌ക്കെതിരെ കര്‍ണ്ണിസേന രംഗത്തെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കര്‍ണ്ണിസേന നേതാക്കളെ കാണിക്കാതെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ അടിച്ചുതകര്‍ക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇതിനെതിരെ കങ്കണയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കര്‍ണ്ണിസേന നിലപാട് വ്യക്തമാക്കിയത്.

Top