കങ്കണയുടെ ‘മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ന് സ്വാതന്ത്ര ദിനത്തില്‍ പോസ്റ്റര്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്നല്ലാതെ പോസ്റ്റര്‍ പുറത്തുവിടാന്‍ അനുയോജ്യമായ മറ്റൊരു ദിവസം ഇല്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം. 2019 റിപബ്ലിക് ദിനത്തില്‍ ചിത്രം റിലീസിനെത്തും.

ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നാഷണല്‍ അവാര്‍ഡ് ജേതാവ് ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top