ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍

ദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം സഹിതം പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്.

‘അങ്ങനെ എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു. സന്തോഷം’.-റേഷന്‍ കടയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം മണികണ്ഠന്‍ ആചാരി കുറിച്ചു.

ഇതിന് മുമ്പ് എന്താ റേഷന്‍ കിട്ടാതിരുന്നത്? എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകന്റെ സംശയം. പുതിയ വീട്ടിലേയ്ക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ എന്നാണ് മണികണ്ഠന്‍ മറുപടി നല്‍കിയത്.

കിറ്റ് വാങ്ങാന്‍ ക്യൂ നിന്ന ആദ്യ സെലിബ്രിറ്റി, നിങ്ങള്‍ പൊളിച്ചു ചേട്ടാ, എന്നാണ് മറ്റൊരു കമന്റ്. റേഷന്‍ സാധാരക്കാരന്റെ അവകാശമാണ്. ഇന്നും റേഷന്‍കടയില്‍ പോവുന്നത് മാനക്കേടായി കരുതുന്ന ചെറുപ്പക്കാര്‍ ഉണ്ട്.

താങ്കളെപ്പോലെ ഒരു സെലിബ്രിറ്റി അതും ലുങ്കിയും ബനിയനുമിട്ട് തന്റെ അവകാശത്തിന് റേഷന്‍ കടയില്‍ പോയത് മുകളില്‍ പറഞ്ഞ ചെറുപ്പക്കാര്‍ക്ക് മാതൃകയാണ്, എന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്.

 

Top