മണിക് സര്‍ക്കാര്‍ കേരളത്തിലോ ബംഗാളിലോ ബംഗ്ലാദേശിലോ അഭയം തേടണമെന്ന് ഹിമാന്ത ബിശ്വ ശര്‍മ

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവച്ച് കേരളത്തിലോ ബംഗാളിലോ ബംഗ്ലാദേശിലോ അഭയം തേടണമെന്ന് ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ.

മണിക് സര്‍ക്കാരിനു മുന്നില്‍ മൂന്നു വഴികളാണ് ഉള്ളത്. സിപിഎമ്മിനു നേരിയ പ്രാധിനിത്യമുള്ള പശ്ചിമ ബംഗാളിലേക്കു വേണമെങ്കില്‍ പോകാം. സിപിഎം അധികാരത്തിലിരിക്കുന്ന കേരളത്തിലേയ്‌ക്കോ അതല്ലെങ്കില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേയ്‌ക്കോ അദ്ദേഹത്തിനു പോകാമെന്നും ഹിമാന്ത പരിഹസിച്ചു. നേരത്തെ മണിക് സര്‍ക്കാരിനെ ബംഗാളിലേക്കു അയക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ ഹിമാന്ത പ്രഖ്യാപിച്ചിരുന്നു.

Top