നിരവധി വികസന നടപടികൾ മുന്നോട്ട് വച്ചു കൊണ്ട് ഇടത് മുന്നണിയുടെ പ്രകടനപത്രിക

തിരുവനന്തപുരം ; കാര്‍ഷിക, കാര്‍ഷികേതര മേഖലകളിലായി പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രിക. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്നാണ് പ്രകടനപത്രികയുടെ മുദ്രാവാക്യം. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കിഫ്ബിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും തദ്ദേശതിരഞ്ഞെടുപ്പ് ഈ വഞ്ചനയ്ക്കെതിരായ ജനവിധിയായി മാറുമെന്നും പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ട്‍ എ.വിജയരാഘവന്‍ പറഞ്ഞു.

കോവിഡ് വാക്സിന്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം. തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ജനുവരി ഒന്നുമുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തും, 60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും തുടങ്ങിയവയാണ് പത്രികയിൽ ഉൾകൊള്ളിച്ചിരിക്കുന്ന മറ്റു കാര്യങ്ങൾ.

Top