‘മകനെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടോ’ സുഹാസിനി മണിരത്‌നത്തിന്റെ ട്വീറ്റ്

ചെന്നൈ: ഇറ്റലിയിലെ ബെലൂനോയില്‍ കവര്‍ച്ചയ്ക്കിരയായ മകനെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ച് നടിയും തെന്നിന്ത്യന്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനിയുടെ ട്വീറ്റ്.

ഇറ്റലിയില്‍ ഫിലോസഫിയും ക്രിസ്ത്യന്‍ എത്തിക്‌സിലും പഠനം നടത്തുകയാണ് സുഹാസിനി- മണിരത്‌നം ദമ്പതികളുടെ മകന്‍ നന്ദന്‍.

ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ബെലൂനോയില്‍ വച്ച് നന്ദന്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു.

മകന്‍ കൊള്ളയടിക്കപ്പെട്ടെന്നും സഹായിക്കാന്‍ ആരെങ്കിലുമുണ്ടോയെന്നും ചോദിച്ച് സുഹാസിനി ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

തന്റെ മകന് അത്യാവശ്യമായി എയര്‍പോര്‍ട്ടില്‍ പോകേണ്ടതുണ്ടെന്നും അവനെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടോയെന്നും ചോദിച്ചായിരുന്നു ട്വീറ്റ്.

സുഹാസിനിയുടെ ട്വീറ്റ് അരാധകര്‍ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തി. നന്ദന്‍ സുരക്ഷിതനായി എത്തിയെന്നും സുഹാസിനി പിന്നീട് ട്വീറ്റ് ചെയ്തു.

Top