ചെക്കാ ചിവന്തം വാനത്തില്‍ പ്രശസ്ത മോഡലും അഭിനയിക്കുന്നു

ണിരത്‌നത്തിന്റെ ചിത്രമായ ‘ചെക്കാ ചിവന്തം വാനത്തിന്റെ ഷൂട്ടിങ് ദുബായില്‍ നടക്കുന്നു. ഈ ചിത്രത്തില്‍ പ്രമുഖ മോഡലും മുന്‍ മിസ്സ് ഇന്ത്യ ഫൈനലിസ്റ്റ് ദയാനയും അഭിനയിക്കുന്നുണ്ട്. ദയാനയുടെ ആദ്യചിത്രമാണ് ചെക്ക ചിവാന്ത വാനം. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ദയാന അഭിനയിക്കുന്നത്.

അരവിന്ദ് സ്വാമി, അരുണ്‍ വിജയ്, വിജയ് സേതുപതി, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെലുങ്കില്‍ നവാബ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇശായി പൂയല്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മദ്രാസ് ടാകീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Top