മണിരത്‌നം ചിത്രം ; തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ശ്രീശാന്ത്‌

ണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്‌. ആദ്യ ചിത്രമായ ‘ടീം ഫൈവ്’നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ശ്രീശാന്തിന്റെ പ്രതികരണം.

ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്തിനെ ഐ.പി.എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് 2013ലാണ് ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തിയത്.തുടര്‍ന്ന് സിനിമയിലും മറ്റ് മേഖകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ആക്ഷനും പ്രണയത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. രാജ് സക്കറിയ നിര്‍മിക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി, പേളി മാണി, ബാബു ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍.

ജൂലൈ 14 ന് ഇന്ത്യയൊട്ടാകെ മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

Top