ഒൻപത് ചിത്രങ്ങൾ ഒൻപത് വികാരങ്ങൾ ‘നവരസ’ നിർമ്മിക്കാൻ ഒരുങ്ങി മണിരത്നവും, ജയേന്ദ്ര പഞ്ചപ്പകേശനും

ൻപത് ചിത്രങ്ങൾ ഒൻപത് വികാരങ്ങൾ എന്ന ആശയവുമായി ‘നവരസ’ എന്ന ഒ.ടി.ടി ചിത്രം നിർമ്മിക്കാൻ ഒരുങ്ങി മണിരത്നവും, ജയേന്ദ്ര പഞ്ചപ്പകേശവനും. നെറ്റ്ഫ്ലിക്സിന് വേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്. തമിഴ് സിനിമ ഇൻഡസ്ട്രിയിലെ പ്രഗൽഭരായ ഒൻപത് സംവിധായകരാണ് ചിത്രത്തിന്റെ സംവിധായകരുടെ മേലങ്കി അണിയുന്നത്. കെ വി ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, പൊൻറാം അരവിന്ദ് സ്വാമി, മാലിത ഷമീം, കാർത്തിക് നേരെയൻ, രതിന്ദ്രൻ ആർ പ്രസാദ് എന്നിവരാണ് സംവിധായകരുടെ നിരയിൽ ഉള്ളത്.

തെന്നിന്ത്യയിലെ പ്രഗൽഭരായ സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ളവർ ചിത്രത്തിൽ അഭിനേതാക്കളായി എത്തും. ഛായാഗ്രഹണവും സംഗീതവും എല്ലാം അണിയിച്ചൊരുക്കുന്നത് ഇന്ത്യയിലെ പ്രശസ്തരായ അണിയറ പ്രവത്തവർത്തകരാണ്. ഒരു ഇൻഡസ്ട്രി അവരുടെ ആളുകൾക്കായി അണിനിരക്കുന്നു എന്ന ടാഗ് ലൈനോടു കൂടി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പരിചയപെടുത്തികൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Top