താരനിരകൾ അണിനിരന്ന് മണിരത്‌നം ചിത്രം; ‘പൊന്നിയില്‍ സെല്‍വന്‍’ ചിത്രീകരണം ആരംഭിച്ചു

വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, പ്രഭു, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ‘പൊന്നിയില്‍ സെല്‍വന്‍’ ചിത്രീകരണം ആരംഭിച്ചു. മണിരത്‌നം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത് ഐശ്വര്യ ലക്ഷ്മിയാണ്.

മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയായ പൊന്നിയില്‍ സെല്‍വന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയാണ് ആധാരം.

മണിരത്‌നത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്‌ എ.ആര്‍ റഹ്മാന്‍ ആണ്.

Top