mani issue; kerala congress leaders statement

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്റെനിലപാട് അപഹാസ്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.

മുന്നണി വിടാനുള്ള മാണിയുടെ തീരുമാനം ദുരൂഹമാണെന്നും ആ തീരുമാനം അവര്‍ക്ക് ഗുണം ചെയ്യില്ലെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.ആത്മാഭിമാനമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനങ്ങളടക്കം രാജി വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാണിയും കൂട്ടരരും പുറത്ത് പോയത് മുന്നണിയുടെ നല്ലകാലത്തിന്റെ തുടക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ പറഞ്ഞു. ഇനി യുഡിഎഫിന്റെ ശുക്രദിശയാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഔദാര്യം വേണ്ടെന്നും പ്രതാപന്‍ തുറന്നടിച്ചു.

കേരള കോണ്‍ഗ്രസ്-എമ്മിനെ ചുമന്നതു കൊണ്ടാണ് മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സഹിക്കാവുന്നതിന്റെ പരമാവധി യുഡിഎഫ് സഹിച്ചുവെന്നും പലപ്പോഴും വിട്ടുവീഴ്ച്ചകള്‍ ചെയ്തിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

Top