mani critises veekshanam daily

കൊച്ചി: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം.

കെ.എം മാണി നന്ദികേടിന്റെ മറുനാമം എന്ന തലക്കെട്ടിലാണ് മാണിക്കും മകനുമെതിരെ വീക്ഷണം ആഞ്ഞടിച്ചിരിക്കുന്നത്.

അധികാരത്തിനുളള ഒടുങ്ങാത്ത ആര്‍ത്തി വാഴ്ത്തിയവരെയും വീഴ്ത്തിയവരെയും തിരിച്ചറിയാത്തവിധം മാണിയെയും കൂട്ടരെയും അന്ധനാക്കിയെന്നും രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണ് കേരള കോണ്‍ഗ്രസിന്റെതെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.

അധികാരത്തിനുളള അന്ധതയാണ് കെ.എം മാണിക്ക്. ബജറ്റ് അവതരണ വേളയില്‍ മാറിടം മതിലാക്കി കേരള കോണ്‍ഗ്രസിനെ നിയമസഭയില്‍ കാത്തത് കോണ്‍ഗ്രസാണ്.

അന്ന് മാറിടത്തില്‍ കൈവെച്ച് മരിച്ചാലും മറക്കില്ലെന്നാണ് മാണിയും മകനും പറഞ്ഞതെന്നും വീക്ഷണം വ്യക്തമാക്കുന്നു.

Top