വെളളാപ്പള്ളി നടേശനുമായി മാണി സി കാപ്പന്‍ കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച.

എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണയുണ്ടെങ്കില്‍ തനിക്ക് വിജയം ഉറപ്പാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു. പാലാ നിയോജക മണ്ഡലത്തില്‍ ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങുന്നത്.

കെ.എം മാണിയുമായി തനിക്ക് ഏറെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തിബന്ധങ്ങള്‍ നോക്കാതെയാണ് നിലപാടുകള്‍ സ്വീകരിക്കുകയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

Top