ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് മാണി സി കാപ്പന്‍

പാലാ: പാലായിലെ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. പരാജയ ഭീതി കാരണമാണ് പാലായില്‍ തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയത്. ഇത് മാന്യതയുള്ള ആരും ചെയ്യുന്ന പ്രവൃത്തിയല്ല.

പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. തനിക്ക് 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top