തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് മുന്നണിയുടെ വിജയമെന്ന് മാണി സി കാപ്പന്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് മുന്നണിയുടെ വിജയമാണെന്ന് എന്‍സിപി നേതൃത്വം. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. അങ്ങനെ ആര്‍ക്കും അവകാശപ്പെടാനാകില്ലെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി. അസംബ്ലി തെരഞ്ഞെടുപ്പില്‍ കിട്ടിയ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഉണ്ടാക്കാനായിട്ടില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞു.

പാലാ വിട്ട് ഒരു കളിക്കും ഇല്ല. ഏത് സാഹചര്യത്തിലും പാലാ വിട്ടു കൊടുക്കുന്ന പ്രശ്‌നം എന്‍സിപിക്ക് ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പന്‍ പ്രഖ്യാപിച്ചു. മുന്നണി മാറ്റമൊക്കെ ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.

Top