എലത്തൂരില്‍ എന്‍സികെ തന്നെ മത്സരിക്കും; മാണി സി കാപ്പന്‍

പാല: എലത്തൂർ സീറ്റിൽ എൻ.സി.കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല തന്നെ വിളിച്ചിട്ടില്ലെന്നും മറ്റ് ഘടകക്ഷികൾ ആരെങ്കിലും പത്രിക നൽകിയിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണ്. എലത്തൂർ ഞങ്ങൾക്ക് തന്ന സീറ്റാണ്. അതിൽ ഞങ്ങൾ തന്നെ മത്സരിക്കും. അംഗീകരിക്കേണ്ട ആളുകൾ ഞങ്ങളെ അംഗീകരിച്ചോളും. എൻ.സി.കെയുടെ സ്ഥാനാർഥി മാത്രമേ യു.ഡി.എഫ് സ്ഥാനാർഥിയായി ഉണ്ടാവു”- മാണി സി കാപ്പൻ വ്യക്തമാക്കി.

അതേസമയം എലത്തൂരിൽ എൻ.സി.കെ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞിരുന്ന എം.കെ രാഘവൻ എം.പി നിലപാട് മയപ്പെടുത്തി. യു.ഡി.എഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിയെയും അംഗീകരിക്കുമെന്ന് എം.കെ രാഘവൻ കോഴിക്കോട് പറഞ്ഞു.

Top