പിടിവാശി വിട്ട് മാണി സി കാപ്പന്‍; ശരദ്പവാര്‍ പറഞ്ഞാല്‍ പാല വിട്ട് നല്‍കും

കോട്ടയം: പിടിവാശി വിട്ട് മാണി സി കാപ്പന്‍. ശരദ്പവാര്‍ പറഞ്ഞാല്‍ പാലാ വിട്ടുനല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ മത്സരിച്ച് വന്ന നാലു സീറ്റിലും മല്‍സരിക്കുമെന്ന് പവാര്‍ പറഞ്ഞിട്ടുണ്ട്. പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മറ്റ് തീരുമാനങ്ങള്‍ എടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ഭ്രാന്തുണ്ടോയെന്നും മാണി സി കാപ്പന്‍ ചോദിച്ചു.

എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് ടി പി പീതാംബരനും പ്രതികരിച്ചു. 40 കൊല്ലമായി എന്‍സിപി എല്‍ഡിഎഫിന്റെ ഭാഗമാണ്, അതില്‍ മാറ്റമില്ല. എന്‍സിപി മത്സരിച്ച നാലു സീറ്റിലും ഇത്തവണയും മത്സരിക്കും. പാലായില്‍ സ്ഥാനാര്‍ഥി ആരെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അതു കഴിഞ്ഞേ സ്ഥാനാര്‍ഥിയെ തീരുമാനിക്കൂ. പാലായ്ക്ക് പകരം രാജ്യസഭ സീറ്റ് എന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും ടി പി പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.

 

Top