പാലാ ഉപതെരഞ്ഞെടുപ്പ്;വെള്ളാപ്പള്ളിയുടെ പിന്തുണ ഇരട്ടി ഊര്‍ജ്ജമായെന്ന് മാണി സി. കാപ്പന്‍

പാലാ: ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പിന്തുണ പ്രഖ്യാപിച്ചത് ഇരട്ടി ഊര്‍ജ്ജമായെന്ന് പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍.

വെള്ളാപ്പള്ളിയുടെ പിന്തുണ ഉറപ്പായതോടെ ഇടതു മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിച്ചെന്നും പാലായിലെ സാമുദായിക ഘടകങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അതിനാല്‍ തന്നെ വിജയം ഉറപ്പാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് പിന്തുണ നല്‍കുകയെന്നും സമുദായ അംഗങ്ങള്‍ക്കിടയില്‍ കാപ്പന് അനുകൂലമായ തരംഗമുണ്ടെന്നുമായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചത്.

Top