ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; ആത്മവിശ്വാസത്തോടെ മാണി.സി.കാപ്പന്‍

പാല: പാലായിൽ ഇടത് സ്ഥാനാർത്ഥി മാണി.സി.കാപ്പൻ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.

തെരഞ്ഞെടുപ്പിനെ ശബരിമല വിഷയം ബാധിക്കില്ലെന്നും വിശ്വാസികളുടെ വോട്ട് ഇടതു മുന്നണിക്ക് തന്നെ കിട്ടുമെന്നും മാണി.സി.കാപ്പൻ പറഞ്ഞു. കേരള കോൺഗ്രസിലെ ഭിന്നതയും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

ജോസ് കെ മാണി മണ്ഡലത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം താൻ പാലായിലുണ്ടെന്ന് പറഞ്ഞ മാണി.സി. കാപ്പൻ മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി.

താൻ ജയിച്ചാൽ മന്ത്രിയാകും എന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

Top