മാണി സി. കാപ്പന്റെ വോട്ട് മറിക്കല്‍ ആരോപണം; മറുപടിയുമായി ശ്രീധരന്‍ പിള്ള

sreedharanpilla

തിരുവനന്തപുരം: മാണി സി. കാപ്പന്റെ വോട്ട് മറിക്കല്‍ ആരോപണത്തില്‍ മറുപടിയുമായി എന്‍ഡിഎ.

നാണംകെട്ട ആരോപണമാണ് മാണി സി. കാപ്പന്‍ നടത്തുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. കോടിയേരിക്ക് ആത്മാഭിമാനമുണ്ടെകില്‍ വോട്ട് കച്ചവടത്തെക്കുറിച്ചുള്ള പന്ന്യന്‍ രവീന്ദ്രന്റെ റിപ്പോര്‍ട്ട് എല്‍ഡിഫ് പുറത്തുവിടണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണ ഉണ്ടെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആരോപണം ഉന്നയിച്ചിരുന്നു. യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപിയുടെ ധാരണയെന്നും ഒരോ ബൂത്തില്‍ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നല്‍കാനാണ് ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പന്‍ ആരോപിച്ചിരുന്നു.

Top