എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് മാണി സി കാപ്പന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മാണി സി കാപ്പന്‍. ശരത് പവാറുമായുള്ള ചര്‍ച്ചക്ക് ശേഷമേ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുവെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതെയാക്കണമെന്ന് എന്‍സിപി ആവശ്യപ്പെടും. എന്‍സിപിക്കുളളിലും ഭിന്നത നിലനില്‍ക്കെ ടി പി പീതാംബരനും എ കെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സീറ്റ് ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്താതെ എല്‍ഡിഎഫ് ജാഥ, പ്രകടനപത്രിക എന്നിവയില്‍ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം.

 

Top