പാലായില്‍ മാണി സി കാപ്പന്‍ വിജയത്തിലേക്ക്

കോട്ടയം: പാലായില്‍ ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പന്‍ വിജയത്തിലേക്ക് അടുക്കുന്നു. പോസ്റ്റല്‍ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നിലനിര്‍ത്താനായത്. മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകള്‍ മാത്രം എണ്ണിത്തീരാന്‍ ബാക്കിയുള്ളപ്പോള്‍ കാപ്പന്റെ ലീഡ് 10866 വോട്ടാണ്.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് പാലായിലെ രാഷ്ട്രീയ കാലാവസ്ഥ മാറി മറിഞ്ഞത്. കെഎം മാണിയുടെ വിയോഗ ശേഷം പാലാ മണ്ഡലം ഇടത് മുന്നണിക്ക് വേണ്ടി പിടിച്ചെടുത്ത മാണി സി കാപ്പന് ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ പാലായില്‍ നില്‍ക്കക്കള്ളിയില്ലാതായി. തുടര്‍ന്നാണ് യുഡിഎഫിലേക്കുള്ള ചുവടുമാറ്റം.

 

 

Top