പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടില്‍ എല്‍.ഡി.എഫ് മുന്നില്‍

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്. 162 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്.

രാമപുരം പഞ്ചായത്തിലെ ആദ്യ 14 ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് മാണി സി.കാപ്പന്‍ മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. സര്‍വീസ് വോട്ടുകളില്‍ ഒരെണ്ണം പോലും ജോസ് ടോമിന് ലഭിച്ചില്ല.

മൊത്തം 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പാലായില്‍ ആകെ പോള്‍ ചെയ്തത്. പതിവ് തെറ്റിച്ച്‌ സാവധാനമാണ് വോട്ടെണ്ണല്‍ നടന്നത്. ഏറെ വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയതും വിവരങ്ങള്‍ പുറത്തുവന്നതും. എട്ടരയ്ക്ക് ശേഷമായിരുന്നു ആദ്യ സൂചന പുറത്തുവന്നത്. ഒരു മണിക്കൂറോളം വൈകിയാണ് എണ്ണാനായി ഇവിഎം പുറത്തെടുത്തതും.

എല്‍ഡിഎഫും യൂഡിഎഫും എന്‍ഡിഎയും ഉള്‍പ്പെടെ 13 സ്ഥാനാര്‍ത്ഥികളാണ് മത്‌സരിക്കുന്നത്.

Top