പുതിയ സന്ദേശവുമായി ‘മാൻ ഹോൾ’ മുടികളിൽ ആകർഷമായ ഡിസൈനുകൾ നൽകി ജപ്പാൻ

Manhole art , Japan

ടോക്കിയോ : പട്ടണങ്ങളിലെ ‘മാൻ ഹോൾ’ മുടികൾക്ക് പുതിയ മുഖം നൽകി ജപ്പാൻ. രാജ്യത്തെ 1,700 പട്ടണങ്ങളിലെ ‘മാൻ ഹോൾ’ മുടികൾ കണ്ടാൽ എല്ലാവരും ഒന്ന് അത്ഭുതപ്പെടും. മാൻ ഹോൾ മുടികൾക്ക് ആകർഷമായ ഡിസൈനുകൾ നൽകിയിരിക്കുകയാണ് ജപ്പാൻ ഇപ്പോൾ.

മുടികൾ ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾനടക്കുന്ന ഇന്ത്യയ്ക്ക് ജപ്പാന്റെ ഈ പുതിയ പദ്ധതി മാതൃകയായി സ്വീകരിക്കാവുന്നതാണ്. 12,000 ഡിസൈനുകളാണ് ജപ്പാനിലെ പട്ടണങ്ങളിലുള്ള മാൻ ഹോൾ മുടികൾക്ക് നൽകാൻ തയാറാക്കിയിരിക്കുന്നത്.

man hole in jappan

ചരിത്രം,നാടോടിക്കഥകൾ, ചിഹ്നങ്ങൾ തുടങ്ങിയവയാണ് ഡിസൈനിൽ ഉപയോഗിച്ചിരിക്കുന്നത്.വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനും , സമൂഹത്തിൽ മാലിന്യത്തിനെ കുറിച്ചുള്ള ബോധവത്കരണം നടത്താനുമാണ് ജപ്പാൻ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്.

 man hole in jappan

റോഡുകളിൽ വൃത്തിഹീനമായി കണ്ടിരുന്ന മുടികൾ ഇത്രയും ഭംഗിയാക്കുന്നത് പൊതു മുതൽ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും, കൂടാതെ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും അതികൃതർ വ്യക്തമാക്കി.

Top