മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും 632 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

മാംഗ്ലൂര്‍:മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും 19.49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. 632 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണവുമായി ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റില്‍ മാംഗ്ലൂര്‍ എത്തിയ യുവാവില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

മാംഗ്ലൂര്‍ വിമനത്താവളം വഴിയുളള സ്വര്‍ണകടത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്. മാര്‍ച്ച് 11നും 5.92 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

Top