മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. വിമാനത്താവളത്തില്‍ നിന്നും കണ്ടെത്തിയ സ്‌ഫോടകവസ്തു നിര്‍വീര്യമാക്കിയെന്ന് മംഗളൂരു പോലീസ്
കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ചുള്ള പുരോഗമിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തിന്റെ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. ഇതിലാണ് ടൈമറിന്റെ രൂപത്തിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്.

Top