മാംഗല്യം തന്തുനാനേനയിലെ ‘എന്നില്‍ നീ’ വീഡിയോ ഗാനംഇന്ന് പുറത്തിറങ്ങും

കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും. എന്നില്‍ നീ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങുക. നടന്‍ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിടുക.

ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും. നവാഗതയായ സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ടോണിയാണ് തിരക്കഥ എഴുതുന്നത്.

ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഡോ. സക്കറിയ തോമസ്, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹരീഷ് പെരുമണ്ണ, ശാന്തി കൃഷ്ണ, വിജയ രാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, റോണി ഡേവിഡ്, ചെമ്പില്‍ അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Top