ചാക്കോച്ചന്റെ ‘മാംഗല്യം തന്തുനാനേന’യുടെ ഒഫീഷ്യല്‍ ടീസര്‍ കാണാം

കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മാംഗല്യം തന്തുനാനേയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. നവാഗതയായ സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്ന്. ടോണിയാണ് തിരക്കഥ എഴുതുന്നത്.

ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഡോ. സക്കറിയ തോമസ്, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://youtu.be/UMfoef8oqD4

ഹരീഷ് പെരുമണ്ണ, ശാന്തി കൃഷ്ണ, വിജയ രാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, റോണി ഡേവിഡ്, ചെമ്പില്‍ അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Top