മാംഗല്യം തന്തുനാനേനയിലെ ‘മെല്ലേ മുല്ലേ’ ഫുള്‍ വിഡിയോ സോംഗ് പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ ‘മെല്ലേ മുല്ലേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. നേരത്തേ ഈ പാട്ടിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

നവാഗതയായ സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹിതരായ രണ്ടു പേര്‍ക്കിടയിലെ വ്യത്യസ്ത അഭിരുചികളാണ് ചിത്രം പ്രമേയമാക്കുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. സഖറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഏയ്ഞ്ചലീന മേരി ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ടോണിയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ഹരീഷ് പെരുമണ്ണ, ശാന്തി കൃഷ്ണ, വിജയ രാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, റോണി ഡേവിഡ്, ചെമ്പില്‍ അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും.

Top