‘മാംഗല്യം തന്തുനാനേ’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതയായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന മാംഗല്യം തന്തുനാനേയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയനും ചാക്കോച്ചനുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ടോണിയാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.

ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ആല്‍വിന്‍ ആന്റണിയും പ്രിന്‍സ് പോളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് പെരുമണ്ണ, ശാന്തി കൃഷ്ണ, വിജയ രാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, റോണി ഡേവിഡ്, ചെമ്പില്‍ അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Top