കന്നുകാലികളുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു; ആറ് പേര്‍ക്കെതിരെ കേസ്

മംഗളൂരു: കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. മിനി ട്രക്കില്‍ നാല് കാലികളുമായി പോയ മുഹമ്മദ് എന്ന യുവാവിനെയാണ് മര്‍ദ്ദിച്ചത്.

മംഗളൂരുവിലാണ് സംഭവം.സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ ഡ്രൈവറെ മര്‍ദ്ദിച്ചതിന് പൊലീസ് കേസെടുത്തു.

ഉഡുപ്പിയില്‍ നിന്ന് മംഗളൂരുവിലെ അറവുശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുപോയത്. അനുമതിയില്ലാതെയാണ് മൃഗങ്ങളെ കടത്തിയതെന്ന് ആരോപിച്ച് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Top