കര്‍ണാടകയിലെ നേത്രാവദി നദിയില്‍ ബോട്ട് മറിഞ്ഞ് പതിനെട്ടുകാരി മരിച്ചു

മംഗളൂരു: കര്‍ണാടകയിലെ നേത്രാവദി നദിയില്‍ ബോട്ട് മറിഞ്ഞ് പതിനെട്ടുകാരി മരിച്ചു. മിയാപഡവു സ്വദേശിനി റെനിറ്റ ആണ് മരിച്ചത്. മിലാഗ്രസ് കോളേജിലെ അവസാന വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയാണ് റെനിറ്റി.

ഉല്ലാലിലെ ഉലിയ ഹോയിഗില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ശക്തമായ കാറ്റില്‍ ബോട്ട് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.

ആറു പെണ്‍കുട്ടികള്‍ അടക്കം എട്ടു പേര്‍ ബോട്ടിലുണ്ടായിരുന്നു. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്.

Top