ഓടിക്കൊണ്ടിരിക്കെ മംഗലാപുരം ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടു

train

പട്ടാമ്പി: ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരം ചെന്നൈ മെയിലിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ ഇളകി മാറിയത്. പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്.

ബി2, ബി3 എ.സി. കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്. ബോഗികള്‍ വേര്‍പെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിന്‍ മുന്നോട്ടുപോയി. സ്റ്റേഷനില്‍ നിന്നായതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നുവെന്നത് വലിയ അപകടം ഒഴിവാകാന്‍ കാരണമായി. ബോഗികള്‍ വിട്ടുപോയ വിവരം അധികൃതര്‍ ലോക്കോ പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്ന് ഷണ്ടിങ്ങിനായി തിരികെ എത്തിക്കുകയും ചെയ്തു.

Top