മുംബൈയില്‍ കനത്തമഴ; മാംഗ്ലൂര്‍- തിരുവനന്തപുരം എക്സ്പ്രസ് അഞ്ച് മണിക്കൂര്‍ വൈകും

കോഴിക്കോട്: മുംബൈയില്‍ ദിവസങ്ങായി തുടരുന്ന കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്ന് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാംഗ്ലൂര്‍- തിരുവനന്തപുരം എക്സ്പ്രസ്( 16348 ) അഞ്ച് മണിക്കൂര്‍ വൈകിയേ മംഗലാപുരത്ത് നിന്നും പുറപ്പെടുകയുള്ളൂ എന്ന് റെയില്‍വെ അറിയിച്ചു.

2.20 ന് പുറപ്പെടേണ്ട ട്രെയിന്‍ അഞ്ച് മണിക്കൂര്‍ വൈകി രാത്രി 7.20 നായിരിക്കും മാംഗ്ലൂരില്‍ നിന്നും പുറപ്പെടുക. കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിലാണ് സമയം പുനക്രമീകരിച്ചത്.

അതേസമയം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന മറ്റ് ട്രെയിനുകള്‍ കൃത്യസമയം പാലിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top