മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം

തിരുവനന്തപുരം: മംഗലാപുരം -തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. എൻജിന് പിന്നിലെ പാർസൽ ബോഗിക്കാണു തീപിടിച്ചത്. രാവിലെ 7.45നാണ് തീപിടിത്തമുണ്ടായത്.

വർക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാർ ട്രെയിൻ നിർത്തി. ഉടൻ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.

Top