മംഗളൂരുവില്‍ വ്യാജ അന്വേഷണ സംഘം പിടിയില്‍ ; അറസ്റ്റിലായവരില്‍ മലയാളികളും

മംഗളൂരു : മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പതംഗ വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ അറസ്റ്റില്‍. നാല് മലയാളികളും അഞ്ച് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്.

നാഷനല്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന നാഷനല്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ എന്ന സ്റ്റിക്കര്‍ പതിച്ച കാറും കസ്റ്റഡിയിലെടുത്തു.

Top