രാജ്യത്തെ ‘ഏറ്റവും വൃത്തിയുള്ള വിമാനത്താവളം’ പദവി സ്വന്തമാക്കി മംഗളൂരു

mangalore-airport

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം എന്ന പദവി സ്വന്തമാക്കി മംഗളൂരു രാജ്യാന്തര വിമാനത്താവളം. 23മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വൃത്തിയുള്ള വിമാനത്താവളത്തിന്റെ പേര് പുറത്തുവിട്ടത്.

രാജ്യത്തെ 53 വിമാനത്താവളങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ സര്‍വെയിലാണ് വൃത്തിയുള്ള വിമാനത്താവളത്തെ കണ്ടെത്തിയത്. വിമാനത്താവള ടെര്‍മിനല്‍, പാര്‍ക്കിങ് ഏരിയ, ടോയ്‌ലറ്റ്, കൊമേഴ്‌സിയല്‍ സ്റ്റാളുകള്‍, വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍, കസ്റ്റമര്‍ ലോഞ്ച് എന്നിവ പരിശോധിച്ചാണ് വൃത്തിയുള്ളവ കണ്ടെത്തിയത്.

ദുര്‍ഗ ഫസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മംഗളൂരു വിമാനത്താവളത്തിന്റെ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്. വൃത്തിയുള്ള വിമാനത്താവളത്തിനുള്ള പുരസ്‌കാരം മംഗളൂരു വിമാനത്താവളം ഡയറക്ടര്‍ വി.വി റാവു സ്വീകരിച്ചു.

Top