maneka gandhi statement about street dog

maneka ghandi

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഇതിന് ഡിജിപി മുന്‍കൈയെടുക്കണമെന്നും മേനക പറഞ്ഞു.

നായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ ക്രമിനലുകളായ വ്യവസായികളെ ഹീറോകളാകാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മേനക ചോദിച്ചു.

തെരുവുനായ്ക്കളെ കൊല്ലുന്നത് കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് വീണ്ടും കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

Top