മിഷണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉത്തരവ്

missionaries

ന്യൂഡല്‍ഹി: രാജ്യമെമ്പാടുമുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഭയകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉത്തരവ്. കേന്ദ്രങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി ദത്തു നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രങ്ങള്‍ ദത്തു നല്‍കല്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാര്‍ഖണ്ഡ് കേന്ദ്രത്തില്‍ നിന്ന് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Top