മന്‍സോര്‍ പീഡനകേസ് ; പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

rahul-gandi

ഭോപാല്‍: മന്‍സോര്‍ പീഡനകേസിലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പെണ്‍കുട്ടിയ്ക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നും ,നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും പ്രതികളെ എത്രയും വേഗം പിടികൂടി പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിധ്യ സിന്ധ്യയും തുല്യ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

മന്‍സോറില്‍ 8 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് രേഖപ്പെടുത്താന്‍ വൈകിയെന്നും അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു. തന്റെ സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സംഭവത്തില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

എന്നാല്‍ പീഡന സംഭവുമായി ബന്ധപ്പെട്ട് വിവാദത്തിലായിരിക്കുന്നത് ബി ജെ പിയാണ്. പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ബിജെപി എംപി സുധീര്‍ ഗുപ്തയ്ക്ക് നന്ദി പറയാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് ബിജെപി എംഎല്‍എ സുദര്‍ശന്‍ ഗുപ്ത ആവശ്യപ്പെട്ടതാണ് സംഭവം.

വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികളെ മരണം വരെ തൂക്കി കൊല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മൃഗങ്ങള്‍ ഭൂമിക്കു തന്നെ ഭാരമാണ് അങ്ങനെയുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അവകാശമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജൂണ്‍ 26 നാണ് എട്ട് വയസുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടികൊണ്ടുപോയി പ്രതികള്‍ പീഡനത്തിനിരയാക്കിയത്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്ത് നില്‍ക്കുമ്പോഴാണ് അക്രമികള്‍ കുട്ടിയെ തട്ടി കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി അതിക്രൂരമായി കുട്ടിയെ ലൈംഗികമായി അക്രമിക്കുകയും കൊല്ലാനായി കഴുത്ത് കത്തി കൊണ്ട് മുറിക്കുകയുമായിരുന്നു. കേസില്‍ പ്രതികളായ ആസിഫ്(24) ഇര്‍ഫാന്‍(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായാണ് സൂചന.

Top