ഭൂമി ഇടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Aadhar card

ന്യൂഡല്‍ഹി: ഭാഗമായി ഭൂമിയിടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബിനാമി, കള്ളപ്പണമിടപാടുകള്‍ തടയല്‍, താങ്ങാവുന്ന വിലയ്ക്ക് ഭൂമി ലഭ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ടു കൊണ്ടാണ് സര്‍ക്കാരിന്റെ ഈ നീക്കം.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഭൂമി ഇടപാടുകളും നികുതിവലയ്ക്കകത്താകും.മൂന്നുവര്‍ഷത്തോളമായി സര്‍ക്കാര്‍ ഇതുസംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. അന്തിമ തീരുമാനം ഉടനെ വന്നേക്കും. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് സര്‍ക്കാര്‍.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണമിടപാടിനെതിരെ കടുത്ത നിലപാടെടുത്തുവരികയാണ്. ഇതേതുടര്‍ന്ന് ഭൂമി വില താഴുകയും ഇടപാടുകള്‍ നിലയ്ക്കുകയും ചെയ്തിരുന്നു. ഇത് സമ്പദ്ഘടനയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.

Top