ആസിഫ് അലിയുടെ മന്ദാരത്തിലെ സൂഫി ഗാനം പുറത്തിറങ്ങി

സിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രം മന്ദാരത്തിലെ സൂഫി ഗാനം പുറത്തിറങ്ങി. കടലാഴം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വിനായക് ശശികുമാര്‍, പിയുഷ് കപൂര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്. കാര്‍ത്തിക്, സിയ ഉല്‍ഹഖ്, പിയുഷ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ മെക്‌സിക്കന്‍ അപാരതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മേഘ മാത്യൂസാണ് നായികയാകുന്നത്. ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്ക് മൗണ്ടെന്‍ സിനിമാസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശൂര്‍, എറണാകുളം, വാഗമണ്‍, പോണ്ടിച്ചേരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിച്ചിരിക്കുന്നത്.

Top